വിവാഹദിവസം പ്രതിശ്രുത വരന്‍ കോവിഡ് ബാധിച്ച് മരിച്ചു

ബാംഗഌര്‍: കോവിഡ് ബാധിച്ച് വിവാഹദിവസം പ്രതിശ്രുത വരന്‍ മരിച്ചു. ചിക്കമകളൂര്‍ കൊപ്പയിലെ ദേവരകുടുഗെ വില്ലേജ് സ്വദേശി 32ക്കാരനായ കെ.പൃഥ്വിരാജിനെയാണ് കോവിഡ് കവര്‍ന്നത്. പൃഥ്വിരാജിന്റെ മരണത്തോടെ നിശ്ചയിച്ചിരുന്ന വിവാഹദിവസം സംസ്‌കാരം നടത്തേണ്ടി വരുകയായിരുന്നു.

പൃഥ്വിരാജ് പത്തുദിവസം മുമ്പാണ് ബാംഗഌരില്‍ നിന്ന് എത്തിയത്. വ്യാഴാഴ്ചയാണ് വിവാഹം നടത്തേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് ബാധിതനായി ആരോഗ്യസ്ഥിതി വഷളായതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം വിവാഹം നിശ്ചയിച്ച വ്യാഴാഴ്ച തന്നെ യുവാവിനെ സംസ്‌കരിക്കുകയായിരുന്നു.

Top