കൊച്ചി: ഓണം ബക്രീദ് ആഘോഷങ്ങള്‍ പ്രമാണിച്ച് ബാങ്കുകള്‍ക്ക് നീണ്ട അവധി.
സെപ്തംബര്‍ 1, 3, 4, 6 തീയ്യതികളില്‍ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.
ഇത്രയും ദിവസത്തെ അവധിയുള്ളതിനാല്‍, എടി എമ്മുകളില്‍ പരമാവധി പണം നിറയ്ക്കുമെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം.
ഇപ്പോള്‍ പണം അടയ്ക്കുന്നതിനായി ക്യാഷ് മെഷീന്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും അവധി ദിവസങ്ങള്‍ കൂടിയതിനാല്‍ അവിടെയും തിരക്കനുഭവപ്പെടാനാണ് സാധ്യത.
മാത്രമല്ല എ ടി എമ്മുകളില്‍ പരമാവധി പണം നിറയ്ക്കുമെന്ന് ബാങ്കുകള്‍ പറയുന്നുണ്ടെങ്കില്‍ കൂടി അടുപ്പിച്ചുള്ള അവധികള്‍ കാരണം എ ടി എമ്മുകള്‍ കാലിയായേക്കും.