Onam bonus for Cashew factory workers

കൊല്ലം: കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍ക്കുള്ള ഓണക്കാല ബോണസ് വിതരണം ആരംഭിച്ചു. 8,500 രൂപ ബോണസ് കുടിശ്ശിക തുകയും നല്‍കി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയാണ് ബോണസ് വിതരണം ഉദ്ഘാടനം ചെയ്തത്.

കല്ലുംതാഴത്തെ കാപക്‌സ് ഫാക്ടറിയിലായിരുന്നു ഉദ്ഘാടനം. കശുവണ്ടി വികസന കോര്‍പറേഷനും കാപക്‌സും ലാഭത്തിലാക്കുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വലിയ ലക്ഷ്യമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ശനിയാഴ്ചയ്ക്ക് മുന്‍പ് എല്ലാവര്‍ക്കും ബോണസ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കാഷ്യുകോര്‍പറേഷനിലേയും കാപ്പക്‌സിലേയും തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാനായി 22 കോടി രൂപയാണ് ഇടതു സര്‍ക്കാര്‍ അനുവദിച്ചത്.

Top