തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം അടിച്ചത് ആലപ്പുഴയില്‍ വിറ്റ ടി എം 160869 ടിക്കറ്റിന്.
ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുക.
കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനമായി ലഭിച്ചത്. അച്ചടിച്ച 46 ലക്ഷം ടിക്കറ്റുകളില്‍ 43 ലക്ഷത്തിലേറെ ടിക്കറ്റുകളും ഇതിനോടകം വിറ്റുപോയി. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് 29 കോടി രുപയോളം വരുമാനമായി കിട്ടി.