തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 1.5 ലക്ഷം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട 14,800 പേര്‍ക്ക് ഓണക്കോടിയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
അരിയും ചെറുപയറും പരിപ്പും വെളിച്ചെണ്ണയും ഉള്‍പ്പടെ വീട്ടാവശ്യങ്ങള്‍ക്കായുള്ള വസ്തുക്കള്‍ ഉള്‍പ്പെടുന്നതാണ് ഓണക്കിറ്റ്. പുരുഷന്മാര്‍ക്ക് കസവ് ഡബിള്‍ മുണ്ടും വെള്ള തോര്‍ത്തും, സ്ത്രീകള്‍ക്ക് കസവ് സെറ്റ് മുണ്ടും നേരിയതുമാണ് ഓണക്കോടി.
12.8 കോടി രൂപയാണ് പദ്ധതികള്‍ക്കായി ആകെ ചെലവഴിക്കുന്നത്. ഓണക്കിറ്റ് സിവില്‍ സപ്ലൈസില്‍നിന്ന് തുക മുന്‍കൂര്‍ നല്‍കി വാങ്ങുന്നതിനും ഓണക്കോടി ഹാന്റെക്‌സില്‍നിന്ന് 50 ശതമാനം തുക മുന്‍കൂറായി നല്‍കി വാങ്ങുന്നതിനും തീരുമാനമായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുമാണ് രണ്ട് പദ്ധതികള്‍ക്കും തുക അനുവദിച്ചിട്ടുള്ളത്.
ഓണത്തിന് മുമ്പ് കിറ്റിന്റെയും ഓണക്കോടിയുടെയും വിതരണം പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.