തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ അഴിമതി കണ്ടെത്തി വിജിലന്‍സ്. 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണ് മിക്ക കിറ്റുകളിലും ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്. ഓപ്പറേഷന്‍ കിറ്റ് ക്ലീനില്‍ എന്ന വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍.
ഓപ്പറേഷന്‍ ക്ലീന്‍ കിറ്റെന്ന പേരില്‍ സംസ്ഥാനവ്യാപകമായി ഇന്ന് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന തുടരും. പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലുമാണ് വിജിലന്‍സ് ഇന്ന് പരിശോധന നടത്തിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും വിജിലൻസ് അറിയിച്ചു.
500 രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം. എന്നാല്‍ സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പെടെ ഒരു കിറ്റിന് ചെലവ് 500 രൂപ. ഇതേ 11 സാധനങ്ങള്‍ സപ്ലൈകോ ഔട്ട്‌ലറ്റില്‍ നേരിട്ടു പോയി വാങ്ങുക. ആകെ ചെലവാകുന്നത് 357 രൂപ. 20 രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാലും ആകെ 382 രൂപയേ ആകൂ. പൊതുവിപണിയില്‍ മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും 500 രൂപ വരുന്നില്ല