തിരുവനന്തപുരം: ഓണക്കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കാന്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ച വരെ 50 ലക്ഷത്തോളം കിറ്റ് വിതരണം ചെയ്തു. 30 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ വാങ്ങാനുണ്ട്.
കിറ്റ് ലഭ്യത ഉറപ്പാക്കാന്‍ ഈ ദിവസങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യ മന്ത്രിയുടെ ഓഫിസില്‍ പ്രത്യേക സെല്‍ രൂപവത്കരിച്ചു.