ഓണക്കിറ്റ് 2022: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്; വിതരണം നാളെ മുതൽ

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. ഭക്ഷ്യ മന്ത്രി ജി.ആ‍ർ അനിലിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 4 നാണ് ചടങ്ങുകൾ. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. നാളെ മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക.

ഓഗസ്റ്റ് 23, 24 തീയതികളിൽ AAY (മഞ്ഞ) കാർഡുടമകൾക്കും, 25, 26, 27 തീയതികളിൽ PHH (പിങ്ക്) കാർഡുടമകൾക്കും, 29, 30, 31 തീയതികളിൽ NPS (നീല) കാ‍ർഡുടമകൾക്കും, സെപ്റ്റംബർ 1, 2, 3 തിയതികളിൽ NPNS (വെള്ള) കാ‍ർഡുടമകൾക്കും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും. ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6,7 തീയതികളിൽ കിറ്റ് വാങ്ങാവുന്നതാണ്.

മുഴുവൻ കാ‍ർഡുടമകളും അവരവരുടെ റേഷൻകടകളിൽ നിന്നുതന്നെ കിറ്റുകൾ കൈപ്പറ്റേണ്ടതാണ്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഓഴിവാക്കണമെന്ന് മന്ത്രി അറിയിച്ചു. ആദിവാസി ഊരുകളിൽ ഭക്ഷ്യകിറ്റ് വാതിൽപ്പടിയായി വിതരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top