ONAM MARKET-CHIPS-RATE

തിരുവനന്തപുരം : ഓണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഉപ്പേരി വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായാണു വില വര്‍ദ്ധിച്ചിരിക്കുന്നത്.

ഏത്തക്കയുടെയും വെളിച്ചെണ്ണയുടെയും വില കൂടിയതാണ് ഉപ്പേരി വിലയും കുതിച്ചുകയറാനുള്ള കാരണം.

ഒരു കിലോ ഏത്തക്ക ഉപ്പേരിക്ക് 360 മുതല്‍ 420 രൂപവരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ഓണക്കാലത്ത് വില 160 മുതല്‍ 200 വരെയായിരുന്നു.

ഏത്തക്കായുടെ വില വര്‍ദ്ധനയാണു പ്രധാനമായും ഉപ്പേരി വിപണിയെയും ബാധിച്ചത്. ഒരു കിലോ ഏത്തക്കായ്ക്ക് 65 മുതല്‍ 75 രൂപവരെയാണു വില.

ഉപ്പേരിവില വര്‍ദ്ധിക്കുമ്പോഴും കാണം വിറ്റും ഓണമുണ്ണണം എന്ന മലയാളി മനസ്സ് തുണയ്ക്കുമെന്ന വിശ്വാസത്തിലാണു വ്യാപാരികള്‍.

ഏത്തക്കായുടെ വിലവര്‍ദ്ധനയ്‌ക്കൊപ്പം ക്വിന്റലിന് 8,000 രൂപയായിരുന്ന വെളിച്ചെണ്ണ വില 10,000 രൂപയിലേക്കു കുതിച്ചതും ഉപ്പേരി വിപണിക്കു തിരിച്ചടിയായി.

ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള ഉപ്പേരികളും വിപണിയില്‍ എത്തുന്നുണ്ട്. അയല്‍ സംസ്ഥാനത്തെ ഉപ്പേരിക്കു ഗുണമേന്മ കുറവാണെന്നാണു വ്യാപാരികളുടെ അഭിപ്രായം.

Top