കൊച്ചി: മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പറയുന്ന സ്ഥലങ്ങളില്‍ മദ്യം എത്തിച്ച് നല്‍കുന്ന രണ്ട് പേര്‍ പിടിയില്‍. കലൂര്‍ ദേശാഭിമാനി പോണോത്ത് റോഡില്‍ വെളുത്തമനയില്‍ ബിനു കരംചന്ദ് (43) പള്ളിപ്പുറം ചെറായി ദേശത്ത് വടക്കേവീട്ടില്‍ ഷണ്‍മുഖന്‍ (51) എന്നിവരെയാണ് എറണാകുളം റേഞ്ച് എക്‌സൈസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് അരലിറ്റിന്റെ 130 (65 ലിറ്റര്‍) കുപ്പി മദ്യം പിടിചെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പാര്‍ട്ടികളില്‍ ‘ഓണം സ്‌പെഷ്യല്‍ ഡോര്‍ ഡെലിവറി ‘ എന്ന പേരില്‍ ഓഡര്‍ അനുസരിച്ച് മദ്യം എത്തിച്ച് നല്‍കിവരുകയായിരുന്നു. വിനു കരംചന്ദിന്റെ പോണോത്ത് റോഡിലെ വീട്ടില്‍ വന്‍തോതില്‍ മദ്യം സൂക്ഷിച്ച് വച്ച ശേഷം ഓഡര്‍ ലഭിക്കുന്ന മുറയ്ക്ക് ഷണ്‍മുഖന്‍ ടൂവിലറില്‍ കൊണ്ട് പോയി കൂടിയ വിലക്ക് മദ്യം ഡോര്‍ ഡെലിവറി നടത്തുന്നതായിരുന്നു വില്‍പനയുടെ രീതി. കലൂരില്‍ നിന്ന് 12 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് മാത്രമേ ഇവര്‍ മദ്യം ഡോര്‍ ഡെലിവറി നടത്താറുള്ളൂ എന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു.