കോഴിക്കോട്: വര്‍ഷങ്ങള്‍ പഴക്കമുള്ള ഓണ സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്തലാണ് വടക്കന്‍ കേരളത്തിലെ ഓണപ്പൊട്ടന്‍മാര്‍.
ഉത്രാട ദിനം പുലര്‍ച്ചെ തുടങ്ങുന്ന ഓണപ്പൊട്ടന്‍മാരുടെ പാച്ചില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളുടെ ഭാഗം കൂടിയാണ്.
മുഖത്ത് ചായം പൂശി, തെച്ചിപ്പൂ ചൂടി, ചുവന്ന പട്ടുടുത്ത്, കുട ചൂടി, കയ്യിലെ മണി കിലുക്കിയാണ് വരവ്.
വേഷം കെട്ടി കഴിഞ്ഞാല്‍ പിന്നെ ഇവര്‍ മിണ്ടില്ല.
മഹാബലയിലാണ് ഓണപ്പൊട്ടന്‍മാരായി എത്തുന്നതെന്നാണ് വിശ്വാസം.
ആചാര പ്രകാരം ഇത്തവണയും കുറ്റ്യാടിയിലെ നെട്ടൂര്‍ തറവാട്ടിലേക്കായിരുന്നു ഓണപ്പൊട്ടന്‍മാര്‍ കൂട്ടത്തോടെ ആദ്യം എത്തിയത്. നെട്ടൂര്‍ കാരണവരില്‍ നിന്നും കോടി വാങ്ങിയ ശേഷം മറ്റിടങ്ങിലേക്കും ഓണപ്പൊട്ടന്‍മാര്‍ പോയി.
പ്രജകളെ അനുഗ്രഹിച്ച് സന്തോഷം പകര്‍ന്നുള്ള യാത്രയാണ് ഓണപ്പൊട്ടന്മാരുടേത്.
അത്തം മുതല്‍ വൃതമെടുത്ത ശേഷമാണ് മലയ സമുദായക്കാര്‍ ഓണപ്പൊട്ടന്‍മാരായി എത്തുന്നത്.