കോട്ടയം ജില്ലയിലെ ഓണക്കാല വ്യാപാര ഇളവുകള്‍ പിന്‍വലിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ ഓണക്കാല ഇളവുകള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മുന്‍ സമയക്രമം ഏര്‍പ്പെടുത്തി.

വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 26ന് മുമ്പുണ്ടായിരുന്ന സമയക്രമം പാലിക്കണമെന്നു ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഇതനുസരിച്ചു രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയാണു വ്യാപാര സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തനാനുമതി.

ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതു രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമായിരിക്കും. അഞ്ചു മുതല്‍ രാത്രി പത്തു വരെ പാഴ്‌സല്‍ സര്‍വീസ് അല്ലെങ്കില്‍ ഹോം ഡെലിവറി നടത്താം. ബേക്കറികളില്‍ ഭക്ഷണ പാനീയങ്ങള്‍ വിളമ്പാന്‍ പാടില്ല. പാഴ്‌സല്‍ വിതരണത്തിനു മാത്രമാണ് അനുമതി.

Top