പശുവിന്റെ കയറില്‍ കുരുങ്ങി പരിക്കേറ്റ ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

പാറശ്ശാല: പശുവിന്റെ കയറില്‍ കുരുങ്ങി പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. ചെങ്കവിള അയിര വെളിയംകോട്ടുകോണം മേക്കേത്തട്ട് വീട്ടില്‍ രാജേഷ്,ഷൈനി ദമ്പതികളുടെ മകള്‍ സൈറയാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

വീടിന് സമീപത്തെ ബന്ധുവീട്ടിലെ പശുവിന്റെ കയറില്‍ കുരുങ്ങിയായിരുന്നു അപകടം. പശുക്കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തിയ സൈറയുടെ ദേഹത്ത് തള്ള പശുവിന്റെ കയര്‍ കുരുങ്ങി തെറിച്ചു വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Top