സാമ്പാര്‍ പാത്രം മറിഞ്ഞു പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ചു

child-death

ചെന്നൈ: സാമ്പാര്‍ പാത്രം മറിഞ്ഞു പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ചു. പാരിസ് കോര്‍ണറില്‍ സ്ട്രിങ്ങര്‍ സ്ട്രീറ്റ് നിവാസികളായ മുരുകന്‍ സൂര്യ ദമ്പതികളുടെ മകള്‍ ഭൂമികയാണു മരിച്ചത്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന സൂര്യ സ്ട്രിങ്ങര്‍ സ്ട്രീറ്റില്‍ വഴിയോര ഭക്ഷണശാല നടത്തി വരികയായിരുന്നു. കടയിലേക്കു തയാറാക്കിയ സാമ്പാര്‍ കുടം കുട്ടി അബദ്ധത്തില്‍ തട്ടിമറിക്കുകയായിരുന്നു. 50 ശതമാനത്തില്‍ അധികം പൊള്ളലേറ്റ കുട്ടിയെ ഉടന്‍ കില്‍പോക് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു.

Top