കൊച്ചി : നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കോവൂര്‍ ആമാട്ട്മീത്തല്‍ വീട്ടില്‍ ബഗീഷി(30)നെ കുന്നുംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ബഗീഷ് ബെംഗളൂരുവില്‍ ഇന്റീരിയല്‍ ഡിസൈനറായി ജോലി ചെയുകയാണ്. ഇയാള്‍ ഇതു വരെ ശ്രീരാമനെ നേരില്‍ കണ്ടിട്ടില്ല. വ്യക്തപരമായ പരിചയമൊന്നുമില്ലാത്തതിനാല്‍ ബഗീഷിന് ശ്രീരാമനോട് വൈരാഗ്യമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.
പ്രതിയെ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ബഗീഷിനെ പൊലീസ് ബെംഗളൂരുവില്‍നിന്ന് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.
സോഷ്യല്‍ മീഡിയയില്‍ വി. കെ ശ്രീരാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പോസ്റ്റുകള്‍ മൂന്നുലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതു വ്യാപമായി ആളുകള്‍ ഷെയര്‍ ചെയ്തിരുന്നു.