ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം, മുഖ്യപ്രതികളെല്ലാം പൊലീസ് പിടിയില്‍

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെല്ലാം പിടിയിലായി.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്​ ​അന്വേഷിക്കുകയാണെന്ന്​ പൊലീസ്​ അറിയിച്ചു.

പ്രതികൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് പ്രതികളിലൊരാളായ മണിക്കുട്ടന്‍.

അക്രമി സംഘം ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം ശ്രീകാര്യത്ത് ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ആര്‍എസ്എസ് കാര്യവാഹക് രാജേഷ് (34) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്.

അതേസമയം തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. വീഡിയോ, മെസേജ്, ഫേസ് ബുക്ക് പോസ്റ്റ് എന്നിവയിലൂടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.

Top