കോട്ടയം: കോട്ടയം മാന്നാനത്ത് നവവരനെയും ബന്ധുവായ യുവാവിനെയും തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് ഇശലാണ് അറസ്റ്റിലായത്.
നട്ടാശേരി എസ്എച്ച് മൗണ്ട് പ്ലാത്തറ വീട്ടില്‍ കെവിനെയും ഇയാളുടെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം കളമ്പുകാട്ടുചിറ അനീഷ് സെബാസ്റ്റ്യനെയുമാണ് മാരകായുധങ്ങളുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനീഷിന്റെ വീട് സംഘം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. അനീഷിനെ പിന്നീടു സംഘം റോഡില്‍ ഉപേക്ഷിച്ചെങ്കിലും. കെവിനെക്കുറിച്ചു ഇതുവരെ വിവരമൊന്നുമില്ല.