ഒരു കോടി രൂപയുടെ കുഴല്‍പ്പണവേട്ട ; രണ്ടുപേര്‍ പൊലീസ് പിടിയില്‍

arrest

പെരിന്തല്‍മണ്ണ: ഒരുകോടി രൂപയുടെ കുഴല്‍പ്പണവുമായി പെരിന്തല്‍മണ്ണയില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍.

മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍(47), മഞ്ചേരി കിഴിശ്ശേരി സ്വദേശി മുജീബ് റഹ്മാന്‍(38) എന്നിവരാണ് പിടിയിലായത്.

1,0150000 രൂപയുടെ പുതിയ 2000, 500 നോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

തമിഴ്‌നാട്ടില്‍ നിന്ന് പണവുമായി ഒരു സംഘം വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറത്ത് പൊലീസ് പരിശോധന നടത്തുകയായിരുന്നു.

പൊലീസിനെ കണ്ട് വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോയ സംഘത്തെ പിന്തുടര്‍ന്ന് പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ വെച്ച് പിടികൂടുകയായിരുന്നു.

Top