അഹമ്മദാബാദ്: ജനങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ ശുപാര്‍ശ.
കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.
നേരത്തെ 20 ലക്ഷം രൂപ എന്ന ശുപാര്‍ശയായിരുന്നു സംഘം മുന്നോട്ടുവച്ചിരുന്നത്.
15-20 ലക്ഷം രൂപ എന്ന ആദ്യ നിര്‍ദേശം തീരെ കുറവായതിനാലാണ് ഇത് ഒരു കോടിയാക്കി ഉയര്‍ത്തിക്കൊണ്ട് ശുപാര്‍ശ ചെയ്തത്.
പരിധിക്കു മുകളില്‍ പണം കണ്ടെത്തിയാല്‍ ആ തുക പൂര്‍ണമായി സര്‍ക്കാരിന്റെ ഖജനാവിലേക്ക് പിടിച്ചെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ ജസ്റ്റിസ് (റിട്ട.) എം.ബി. ഷാ പറഞ്ഞു.