ന്യൂഡല്‍ഹി: ഒന്നിലേറെ അക്കൗണ്ടുകളില്‍ നിന്നായി ഒരുകോടിക്കുമേല്‍ പണം പിന്‍വലിച്ചാല്‍ നികുതി. രണ്ടുശതമാനമാണ് നികുതി ഈടാക്കുക. വ്യാഴാഴ്ച പാസാക്കിയ ധനകാര്യബില്ലിലാണു ഭേദഗതി കൊണ്ടുവന്നു.
ഒരുകോടിക്കുമേല്‍ പണം പിന്‍വലിച്ചാല്‍ രണ്ടുശതമാനം നികുതി ഈടാക്കുമെന്ന നിര്‍ദേശം മറികടക്കാന്‍ ഒന്നിലേറെ അക്കൗണ്ടുകളില്‍നിന്നു പണം പിന്‍വലിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് ലോക്സഭയില്‍ വ്യക്തമാക്കി.