ഏകദിന ജേഴ്‌സിലേക്കുള്ള തിരിച്ചുവരവ് മറക്കാനാവാത്തതെന്ന് രവീന്ദ്ര ജഡേജ

ദുബായ്: ഏകദിന ജേഴ്‌സിയിലേക്കുള്ള തിരിച്ചുവരവ് ഒരിക്കലും മറക്കാനാവാത്തതെന്ന് രവീന്ദ്ര ജഡേജ. ജഡേജ പുറത്തെടുത്ത (429) പ്രകടനമാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. 2017 ജൂലൈയിലാണ് ജഡേജ അവസാന ഏകദിനം കളിക്കുന്നത്. ദേശീയ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ വിണ്ടും തിരിച്ചെത്താന്‍ വാശിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചുവരവ് താന്‍ എന്നും ഓര്‍ക്കുമെന്നും, കാരണം 480 ദിവസത്തിന് ശേഷമാണ് താന്‍ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതെന്നും ജഡേജ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ പോലും കഴിഞ്ഞ കുറച്ച് പരമ്പരകളില്‍ തനിക്ക് അവസരം ലഭിച്ചിരുന്നില്ലെന്ന് താരം വ്യക്തമാക്കി. ദേശീയ ജേഴ്‌സിയില്‍ ഒരവസരം കൂടി ലഭിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും, ക്രിക്കറ്റിനെ കുറിച്ച് മാത്രമാണ് ചിന്തയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top