ഫാക്ടറിയിൽ അമോണിയ വാതകം ചോർന്നു ; തൊഴിലാളി മരിച്ചു , മൂന്നുപേർ അബോധാവസ്ഥയിൽ

deadbody

ഗുർദാസ്പൂർ : പഞ്ചാബ് ബറ്റാല പട്ടണത്തിൽ ഐസ് ഫാക്ടറിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് തൊഴിലാളി മരിച്ചു. അമോണിയ വാതകം ചോർന്നതാണ് മരണത്തിനിടയാക്കിയത്. മൂന്നുപേർ അബോധാവസ്ഥയിൽ തുടരുകയാണ്.

അപകടത്തെ തുടർന്ന് യൂണിറ്റിന്റെ ഉടമ ഉൾപ്പെടെ നാല് പേരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒരു തൊഴിലാളി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top