ന്യൂഡൽഹി: കര്‍ഷക സമരം 100 ദിവസം പിന്നിടുമ്പോള്‍ സമരം ഒത്തു തീര്‍പ്പാക്കുന്ന കാര്യത്തില്‍ മെല്ലെപോക്ക് നയം സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം കര്‍ഷക സമരം തിരിച്ചടിക്കുള്ള കാരണം ആകാതിരിക്കാന്‍ ശക്തമായ പ്രചാരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.
പൗരത്വ ബില്‍ വരെയുള്ള സമരങ്ങളോട് സ്വീകരിച്ച നയമല്ല കര്‍ഷക സമരത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഡല്‍ഹി അതിര്‍ത്തികളില്‍ തടഞ്ഞെങ്കിലും അവിടങ്ങളില്‍ തങ്ങാനും പ്രതിഷേധിക്കാനും സമരക്കാരെ സര്‍ക്കാര്‍ അനുവദിച്ചു.നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും പിടിവാശി ഇല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായിരുന്നു നിലപാട്.
സമരത്തോടും ചര്‍ച്ചയോടും മെല്ലെപോക്ക് നയമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് ഈ നൂറാം ദിവസം വ്യക്തം. സമരം തുടരുന്നത് സര്‍ക്കാരിനെ അലട്ടുന്ന വിഷയമല്ലെന്ന് സ്ഥാപിക്കുന്ന വിധത്തിലാണ് നടപടികള്‍.സമരം നൂറാം ദിവസത്തിലെയ്ക്ക് എത്തുമ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ തുടരുന്നെങ്കിലും അത് വേണ്ടവിധത്തില്‍ ശക്തമല്ല.
കര്‍ഷക സമരം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണം ആകരുത് എന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ശക്തമായ പ്രചാരണമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.