ലോകത്ത് കൂടുതല്‍ കുട്ടികളും ജീവിക്കുന്നത് അക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇടയിലാണെന്ന് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സേവ് ദ ചില്‍ഡ്രന്‍ സംഘടനയുടെ റിപ്പോർട്ട്. ലോകത്ത് കൂടുതല്‍ കുട്ടികളും ജീവിക്കുന്നത് മോശം സാഹചര്യത്തിലാണെന്നും സിറിയ, അഫ്ഗാനിസ്ഥാന്‍, സൊമാലിയ എന്നീ രാജ്യങ്ങളില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അനുദിനം വർധിച്ചുവരുന്ന നഗരവത്കരണം, ആക്രമണങ്ങള്‍, പ്രതിഷേധങ്ങളുടെ ഭാഗമായി സ്കൂളുകളും കോളജുകളും ആക്രമിക്കുന്ന രീതി തുടങ്ങി നിരവധി കാരണങ്ങളാണ് കുട്ടികളുടെ ജീവിതം ദുരിതത്തിലാക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
35.7 കോടി ലോകത്താകമാനം പീഡനങ്ങള്‍ അനുഭവിക്കുന്നതായി കണക്കുകള്‍ പറയുന്നു. മൊത്തം കുട്ടികളില്‍ ആറ് പേരില്‍ ഒരാള്‍ വീതം പീഡനങ്ങളേറ്റാണ് വളരുന്നത്. 1990 കളിലെ സാഹചര്യത്തില്‍ നിന്നും കുട്ടികളുടെ ജീവിതാവസ്ഥ കൂടുതല്‍ മോശമായെന്നും പഠനം പറയുന്നു.
കൂടാതെ കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങളും ക്രമാതീതമായി കുടിയിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
2005 മുതല്‍ നടന്ന 25 ലധികം ആക്രമണങ്ങളില്‍ പല സ്ഥലങ്ങളിൽ 73000 ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടികളെ കവചമായി ഉപയോഗിക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ടെന്നും ഇത് കണ്ടെത്തി അവാസാനിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ആഗോളതലത്തിൽ കുട്ടികളുടെയും യുവാക്കളുടെയും സംരക്ഷണത്തിന് ഭരണകൂടങ്ങൾ കൂടുതൽ മുൻഗണന നൽകി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും റിപ്പോര്‍ട്ടിൽ ആവശ്യപ്പെടുന്നുണ്ട്.