ഡല്‍ഹി പ്രക്ഷോഭം, ഒരു മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു, മൂന്ന് പേരെ അക്രമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ മാധ്.മപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം. പ്രക്ഷോഭത്തിന്റെ ചിത്രമെടുക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനു വെടിയേറ്റു. മൂന്നു പേര്‍ക്ക് മര്‍ദനമേറ്റു. ജെ ആന്‍ഡ് കെ 24×7 ചാനലിന്റെ ആകാശ് നാപയ്ക്കാണ് മൗജിപ്പൂരില്‍ വെടിയേറ്റത്.

ഒരു ആരാധനാലയം കത്തിക്കുന്ന ചിത്രമെടുക്കാന്‍ ശ്രമിച്ച എന്‍ഡി ടിവിയുടെ അരവിന്ദ് ഗുണശേഖര്‍, സൗരഭ് എന്നിവരെ ഇരുപതോളം പേരുടെ സംഘം ക്രൂരമായി മര്‍ദിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ ഫൊട്ടോഗ്രാഫര്‍ അനിന്ദോ ചതോപാധ്യായയോടും അക്രമികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ടൈംസ് നൗ വനിതാ റിപ്പോര്‍ട്ടര്‍ പര്‍വീണയെ ഒരു സംഘം അക്രമികള്‍ ആക്രമിച്ചു. അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Top