ഛത്തീസ്ഗഡില്‍ വന്‍ സ്‌ഫോടനം; ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ വന്‍ സ്‌ഫോടനം. ഐഇഡി സ്‌ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. 195 ബറ്റാലിയനിലെ റോഷന്‍ കുമാറാണ് മരിച്ചത്. ബിഹാറിലെ നവാഡ സ്വദേശിയാണ് ഇദ്ദേഹം.

ബോഡ്ലിയിലെ സിആര്‍പിഎഫ് ക്യാമ്ബിന് സമീപം ഇന്ന് പുലര്‍ച്ചെ ആറോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നക്‌സലൈറ്റുകളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

Top