അണിയറയില്‍ മാത്രമല്ല പൊതു ഇടങ്ങളിലും സുപ്പര്‍ താരമാണ് സൂര്യ. തമിഴ് മക്കളുടെ ബുദ്ധിമുട്ടുകള്‍ അവരാവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ അറിഞ്ഞ സഹായമെത്തിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ അഗരം ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്. തന്റെ സുഹൃത്തുക്കളുടെ പ്രതിസന്ധി അറിഞ്ഞ് കൂടെനിന്ന താരത്തെ കുറിച്ച് ഇപ്പോള്‍ മനസ് തുറക്കുകയാണ് സംവിധായകന്‍ മണി ഭാരതി.
അഞ്ച് വര്‍ഷത്തിന് മുന്‍പ് മകന്റെ എഞ്ചിനീയറിങ്ങ് പഠനത്തിനായി ഫീസ് അടക്കാന്‍ ബുദ്ധിമുട്ടി. ഒരോ കൊല്ലവും ഒരോ ലക്ഷം രൂപ വീതമാണ് ഫീസ്. ആരോട് സഹായം ചോദിക്കുമെന്നാലോചിച്ചപ്പോള്‍ സൂര്യയെ വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മാനേജരെ വിളിച്ചാല്‍ കാര്യം നടന്നേക്കില്ല എന്നതു കൊണ്ട് സൂര്യയുടെ പേഴ്‌സണല്‍ നമ്പറില്‍ സന്ദേശമയച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ സൂര്യയുടെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. കോളേജ് വിവരങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടു.
രണ്ട് ദിവസത്തിന് ശേഷം സൂര്യയുടെ ഡിഡി ശരിയായിട്ടുണ്ടെന്നും വാങ്ങണമെന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നും മണി പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മണി സൂര്യയെ കുറിച്ച് സംസാരിച്ചത്. മുംബൈയില്‍ ഷൂട്ടിംഗ് തിരക്കിലായിട്ടു കൂടി തന്റെ കാര്യം മറക്കാതെ സൂര്യ സഹായിച്ചു എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സൂര്യയുടെ ആദ്യ ചിത്രമായ ‘നേര്‍ക്ക് നേരി’ല്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് മണി ഭാരതി.