one man arrested tvm to sell drug

തിരുവനന്തപുരം: ജില്ലയില്‍ ഉടനീളം കഞ്ചാവു മൊത്ത വില്‍പന നടത്തി വന്നയാളെ സിറ്റി നാര്‍ക്കോട്ടിക് സെല്‍ ടീമും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടി.
കാട്ടാക്കട അമ്പലത്തിന്‍കാല ഓടാല്‍വിളാകം വീട്ടില്‍ ഉദയകുമാര്‍ (53) ആണ് അഞ്ചു കിലോഗ്രാം കഞ്ചാവുമായി പ്രാവച്ചമ്പലത്ത് നിന്ന് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. സ്പര്‍ജന്‍ കുമാര്‍, ഡി.സി.പി ശിവവിക്രം എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരെ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി നടത്തി വരുന്ന അന്വേഷണത്തിലാണ് ഉദയകുമാര്‍ പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് വാങ്ങി ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പന നടത്തി വന്നത്.
നഗരത്തില്‍ കഞ്ചാവ് , മയക്കുമരുന്ന് വില്‍പ്പന സംഘങ്ങളെ പിടികൂടുന്നതിനായി ഇത്തരത്തില്‍ ശക്തമായ ന്നപടി തുടരുമെന്ന് കമ്മീഷണര്‍ അറിയിച്ചു. നാര്‍കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ആര്‍. ദത്തന്‍, കണ്‍ടോള്‍ റൂം അസി. കമ്മീഷണര്‍ പ്രമോദ് കുമാര്‍ , നേമം സി .ഐ. ആര്‍.സുരേഷ്, നര്‍കോട്ടിക് സെല്‍, ഷാഡോ പൊലീസ് ടീമംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Top