മൂവാറ്റുപുഴ വാളകത്ത് പാടത്തെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

rain

മൂവാറ്റുപുഴ: വാളകത്ത് പാടത്തെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. വാളകം സ്വദേശി കുഞ്ചുതമ്പി (58) ആണ് മരിച്ചത്.

സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള-കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ചവരെ കനത്ത മഴക്കും ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്.

തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യത. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ ബുധനാഴ്ച റദ്ദാക്കി. മറ്റ് ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടിക്കുന്നത്.

Top