സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കാസര്‍ഗോഡ് തൃക്കരിപ്പുര്‍ സ്വദേശി അസൈനാര്‍ ഹാജി(78) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം.

ശ്വാസതടസത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top