ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ മരിച്ച തെങ്കാശി സ്വദേശി ബിനോരിക്ക്(55)കോവിഡ് സ്ഥിരീകരിച്ചു. നഗരത്തില്‍ കുട നിര്‍മാണം നടത്തുന്ന ഇയാള്‍ക്ക് മരണശേഷമാണ് പരിശോധന നടത്തിയത്.
ഇന്നലെയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ മരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.