വീണ്ടും കോവിഡ് മരണം; മരിച്ചത് തൃശൂര്‍ സ്വദേശി

തൃശൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇരിങ്ങാലക്കുട സ്വദേശി(71) വര്‍ഗീസ് ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് വര്‍ഗീസ് മരിച്ചത്. ഇയാള്‍ കോവിഡ് ബാധിതനായിരുന്നു. വിവിധ രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്നാണ് വിവരം.

ജൂലൈ 18നായിരുന്നു ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്ര പരിചരണ വാഭാഗത്തിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ കോവിഡ് മരണമാണ് ഇത്.

Top