അഹമ്മദാബാദ്: ഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികളില്‍ ഒരാള്‍ പരോള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി. മാര്‍ച്ച് 5ന് നടക്കുന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് രമേഷ് ഭായി ചന്ദാനയാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ വിട്ടയയയ്ക്കപ്പെട്ട ചന്ദാനയും മറ്റ് 10 കുറ്റവാളികളും കഴിഞ്ഞമാസമാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ജയിലിലടയ്ക്കപ്പെട്ടത്. ഇവരെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതേ കേസില്‍ ജയിലിലുള്ള പ്രദീപ് മോദിയയെ ഈ മാസം 7 മുതല്‍ 11 വരെ ഹൈക്കോടതി പരോളില്‍ വിട്ടിരുന്നു.