തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കരിമ്പുകോണം സ്വദേശി സിബി അറസ്റ്റില്‍.
ഇതോടെ കേസില്‍ ഉള്‍പ്പെട്ട 11 പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ മംഗലപുരം സ്വദേശി ഭായി എന്ന് വിളിപ്പേരുള്ള രതീഷിനെ പൊലീസ് പിടികൂടിയിരുന്നു.
മംഗലപുരത്തെ വിജനമായ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസാണു പിടികൂടിയത്. രാജേഷിനെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി വിശദമായി ചോദ്യം ചെയ്തിരുന്നു.
11 പേര് ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.