One officer dead after avalanche hits army camp in Kashmir, say police

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പൊറ ജില്ലയിലെ സൈനിക ക്യാമ്പില്‍ മഞ്ഞിടിച്ചിലില്‍ പത്ത്‌ സൈനികര്‍ കൊല്ലപ്പെട്ടു.
രണ്ട് പേരെ കാണാതായി.കാണാതായ സൈനികനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ബുധനാഴ്ച രാത്രിയാണ് ഗുരെസ് സെക്ടറിലെ നീരു ഗ്രാമത്തിലെ സൈനിക ക്യാമ്പില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത്.

ബുധനാഴ്ച കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു സൈനിക ക്യാമ്പിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു മേജര്‍ കൊല്ലപ്പെടുകയും നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമെ ഗുരേസിലെ നിയന്ത്രണ രേഖയ്ക്കു സമീപം ബദൂഗാം ഗ്രാമത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു.

കശ്മീര്‍ താഴ് വരയില്‍ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മൂന്നു ദിവസമായി ശ്രീനഗര്‍ജമ്മു ഹൈവേ അടച്ചിരിക്കുകയാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Top