കേന്ദ്രപാറ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒന്‍പത് പേരെ കാണാതായി.
കാണാതായവര്‍ക്കായി അഗ്നിശമനസേനയും ഒഡീഷ സ്പെഷല്‍ റിലീഫ് ഓര്‍ഗനൈസേഷനും സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്.
അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് നാല് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.