സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു;തിങ്കളാഴ്ച 26 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ പൂക്കോട് സ്വദേശി ഗോപി (74) ആണ് മരിച്ചത്. അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച 26 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.

തിരുവനന്തപുരം നാല് , ആലപ്പുഴ അഞ്ച്, എറണാകുളം നാല്, തൃശൂര്‍ ആറ്, പാലക്കാട് ഒന്ന്, മലപ്പുറം എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള എലിപ്പനി ബാധിതരുടെ കണക്ക്. ആറ് പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.

Top