പൗരത്വ നിയമത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്ന് ജാര്‍ഖണ്ഡ് നിയുക്ത മുഖ്യമന്ത്രി ഹേമന്ത് സോറന്‍. പൗരത്വ ഭേദഗതി നിയമം കാരണം തന്റെ സംസ്ഥാനത്ത് നിന്ന് ഒരാളെ പോലും പിഴുതെറിയാന്‍ അനുവദിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുക്തി മോര്‍ച്ച-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് സോറന്‍ വ്യക്തമാക്കി.
‘ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന എന്‍ആര്‍സി, സിഎഎ തുടങ്ങിയ നിയമങ്ങളോട് ഞാന്‍ എതിരാണ്. ഈ നിയമങ്ങള്‍ക്കെതിരായാണ് ഇന്ത്യയിലെ പൗരന്മാര്‍ ഇപ്പോള്‍ റോഡിലിറങ്ങിയിരിക്കുന്നത്. ജാര്‍ഖണ്ഡിലെ ഒരാളെ പോലും പിഴുതെറിയാന്‍ ഞാന്‍ അനുവദിക്കില്ല’ ഹേമന്ത് സോറന്‍ വ്യക്തമാക്കി.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം.) നേതാവ് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. നേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ സന്ദര്‍ശിച്ചാണ് സോറന്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചത്. നേരത്തേ, ഹേമന്ത് സോറനെ ജെ.എം.എം. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.
നിയമസഭയിലെ 81 സീറ്റില്‍ 47 സീറ്റാണു മഹാസഖ്യം നേടിയത്. (ജെ.എം.എം. 30, കോണ്‍ഗ്രസ് 16), ബി.ജെ.പി.ക്ക് 25 സീറ്റേ നേടാനായുള്ളൂ.