കോട്ടയം: കൊറോണ വൈറസ് ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാളെ പ്രവേശിപ്പിച്ചു. ഇന്നലെയാണ് 84കാരനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ പരിശോധന ഫലം നാളെ വരും. പ്രായമായ ആളായതിനാല്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
അതേസമയം, ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല് വൈറസ് ലക്ഷണങ്ങളോടെ നിലവില്‍ നാലുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.