ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ വ്യാജ സന്ദേശം നല്‍കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ഷജാനപൂര്‍ സ്വദേശിയായ നരസിന്‍ഹയാണ് പൊലീസ് പിടിയിലായത്.
ഞായറാഴ്ചയാണ് യു.പി നിയമസഭയില്‍ ബോംബുണ്ടെന്ന് അജ്ഞാത സന്ദേശം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ബോംബ് കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല.
പിന്നീട് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നരസിന്‍ഹ അറസ്റ്റിലായത്.