തിരുവനന്തപുരത്ത് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു.

മറനല്ലൂര്‍ സ്വദേശി അരുണ്‍ജിത്ത് ആണ് കൊല്ലപ്പെട്ടത്.

ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബാലരാമപുരം ശാന്തിപുരം കോളനിയില്‍ വച്ചായിരുന്നു സംഭവം.

അരുണ്‍ജിത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അരുണിന്റെ സുഹൃത്ത് വണ്ടനൂര്‍ സ്വദേശി അനീഷിനും വെട്ടേറ്റിട്ടുണ്ട്..

ഇയാളെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top