സലാല തീരത്ത് ലോഞ്ച് മുങ്ങി ഒരാളെ കാണാതായി; 10 ഇന്ത്യന്‍ തൊഴിലാളികളെ രക്ഷപ്പെടുത്തി

യമന്‍:സലാല തീരത്ത് ലോഞ്ച് മുങ്ങി ഒരാളെ കാണാതായി. മുഹമ്മദ് റഫീഖ് കാസിമിം എന്ന തൊഴിലാളിയെയാണ് കാണാതായത്. ലോഞ്ചിലുണ്ടായിരുന്ന ബാക്കി 10 ഇന്ത്യന്‍ തൊഴിലാളികളെ ഒമാന്‍ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി.ഗുജറാത്ത് സ്വദേശികളായ ഇവര്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിനേയും കടല്‍ക്ഷോഭത്തേയും തുടര്‍ന്നാണ് സലാല യമന്‍ തീരത്ത് ലോഞ്ച് അപകടത്തില്‍പ്പെട്ടത്. ദുബൈയില്‍ നിന്ന് 1300 ടണ്‍ സാധനങ്ങളുമായി സൊമാലിയയിലേക്ക് പോകുകയായിരുന്ന ലോഞ്ചാണ് അപകടത്തില്‍പ്പെട്ടത്. ഷാര്‍ജയിലെ റുകുന്‍ അല്‍ ബഹര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോഞ്ച്. കാണാതായ തൊഴിലാളിയെ കുറിച്ച് ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല.

Top