വണ്‍ പ്ലസിന്റെ 40Y1 ടീവി ഇന്ത്യയിലേക്കും എത്തുന്നു. ഫുള്‍ എച്ച്.ഡി ക്വാളിറ്റിയുടെ ടീവി മെയ് 24നാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു. 20000 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ വില. 43 ഇഞ്ചിന് 26,999 രൂപയും ആവും. നേരത്തെ വണ്‍ പ്ലസിന്റെ തന്നെ 32Y1, 43Y1 സീരിസിലെ ടീവികള്‍ പുറത്തിറങ്ങിയിരുന്നു.
ട്വിറ്റര്‍ വഴിയാണ് വണ്‍ പ്ലസ് 40Y1 ടീവിയുട ഇന്ത്യയിലെ ലോഞ്ചിങ്ങ് കമ്പനി അറിയിച്ചത്. 40 ഇഞ്ച് ഫുള്‍ എച്ച്.ഡി പാനലില്‍ 1920*1080 പിക്‌സല്‍ റെസലൂഷനിലാണ് ടീവി ലഭ്യമാവുന്നത്. ഗാമാ എഞ്ചിന്‍ പിക്ചര്‍ എന്‍ഹാസര്‍ ഡിസ്‌പ്ലെയിലുണ്ട്. ഇത് മൂലം ഏറ്റവും മികച്ച പിക്ചര്‍ ക്വാളിറ്റിയാണ് ടീവിക്ക് ലഭിക്കുക. 1 ജിബി റാമിലുള്ള പ്രോസസ്സറാണ് ടീവിയുടെ വേഗത. 8ജിബി ഇന്റേണല്‍ മെമ്മറിയും ടീവിക്കുണ്ട്. സാധാരണ ടീവിയിലെ എച്ച്.ഡി.എം.ഐ കണക്ടിവിറ്റി, യു.എസ്.ബി പോര്‍ട്ടുകള്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.