വണ്‍ പ്ലസ് ‘ബുള്ളറ്റ്’ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ജൂണ്‍ 19ന് വിപണിയിലെത്തും

1 plus

ണ്‍പ്ലസ് ഫോണിന്റെ വയര്‍ലെസ് ഇയര്‍ഫോണ്‍ ‘ബുള്ളറ്റ്’ ജൂണ്‍ 19ന് വിപണിയിലെത്തും. കഴിഞ്ഞ മാസം പുറത്തിറക്കിയ ഈ ഹെഡ്‌ഫോണിന് ഇന്ത്യയില്‍ 3990 രൂപയാണ് വില. ജൂണ്‍ 19ന് വണ്‍ പ്ലസിന്റേയും ആമസോണിന്റെയും സൈറ്റുകള്‍ ഹെഡ്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.

മാഗ്‌നറ്റിക്ക് കണ്‍ട്രോള്‍ ഫീച്ചറാണ് ഈ ഹെഡ്‌ഫോണിലെ പ്രധാന ആകര്‍ഷക ഘടകം. ഇയര്‍ഫോണിലെ പോസ് ബട്ടണുകളുടെ കാലം കഴിഞ്ഞു എന്നതാണ് ഈ ഇയര്‍ഫോണിന്റെ പ്രധാന പ്രത്യേകതയായി കമ്പനി പറയുന്നത്. ഇതില്‍ ഇയര്‍ഫോണിലെ ബുള്ളറ്റുകള്‍ തമ്മില്‍ ക്ലിപ്പ് ചെയ്താല്‍ ഓട്ടോമിറ്റിക്കായി സംഗീതം നിലയ്ക്കും. ഇത് വേര്‍പെടുത്തിയാല്‍ വീണ്ടും ആരംഭിക്കുകയും ചെയ്യും. സംഗീതത്തിന് പുറമെ ഫോണ്‍ ചെയ്യാനും ഗൂഗില്‍ അസിസ്റ്റന്റ് സേവനങ്ങള്‍ക്കും ഈ ഇയര്‍ഫോണ്‍ ഉപയോഗിക്കാം.

വെറും പത്ത് മിനിറ്റ് ചാര്‍ജിങ് വഴി ഈ ഇയര്‍ഫോണ്‍ അഞ്ച് മണിക്കൂര്‍ ഉപയോഗിക്കാന്‍ സാധിക്കും. ഫുള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ എട്ട് മണിക്കൂറും ഉപയോഗിക്കാം. പൂര്‍ണമായും വാട്ടര്‍ റെസിസ്റ്റന്റ് ആതിനാല്‍ ഏത് സമയങ്ങളിലും ഹെഡ്‌ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കും.

Top