വണ്‍ പ്ലസിന്റെ രണ്ടു മോഡലുകളായ വണ്‍ പ്ലസ് 5 ,വണ്‍ പ്ലസ് 5ടി എന്നി മോഡലുകളില്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 8.1 Oreo അപ്പ്‌ഡേഷന്‍ എത്തി.
6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയുള്ള ഫോണിന് 18.9 ഡിസ്‌പ്ലേ റെഷിയോ ആണ് നല്‍കിയിരിക്കുന്നത്. സ്‌നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. 20 മെഗാപിക്‌സലിന്റെയും 16 മെഗാപിക്‌സലിന്റെയും ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്.
6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ആണ് ഫോണിനുള്ളത്.