പുതിയ രണ്ട് മോഡലുകളുമായി വണ്‍പ്ലസ്; വണ്‍ 7 പ്രോ, വണ്‍ പ്ലസ് 7

ചൈനീസ് ബ്രാന്റ് വണ്‍പ്ലസിന്റെ ഏറ്റവും പുതിയ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് 7 പ്രോ എന്ന അള്‍ട്ര പ്രീമിയം മോഡലും മുന്‍ മോഡല്‍ വണ്‍ പ്ലസ് 6 ടിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായ വണ്‍ പ്ലസ് 7 മാണ് പുറത്തിറക്കിയത്.

എഡ്ജ് ടു എഡ്ജ് 6.67 ഇഞ്ച് ക്യൂഎച്ച്ഡി ഫ്‌ലൂയിഡ് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനിയുള്ളത്. 7 നാനോ മീറ്റര്‍ ക്രിയോ ഒക്ടാകോര്‍ സിപിയു ആണ് ഫോണിന് ഉള്ളത്. 2.84 ശേഷിയുള്ള ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ആണ് പ്രോസസ്സര്‍. പുതിയ പ്രോസസ്സര്‍ വേഗതയുടെ കാര്യത്തില്‍ നാല്‍പ്പത് ശതമാനവും,ഊര്‍ജ ഉപയോഗത്തില്‍ 20 ശതമാനം മികച്ച പ്രവര്‍ത്തനവും നടത്തുമെന്നാണ് വണ്‍ പ്ലസ്ിന്റെ അധികൃതര്‍ പറയുന്നത്.

മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. . 6 ജിബി, 8 ജിബി,12 ജിബി എന്നിങ്ങനെയാണ് റാം. 12 ജിബി റാം മോഡല്‍ ഫ്‌ലാഗ്ഷിപ്പ് ആദ്യമായാണ് ഒരു ബ്രാന്റ് പുറത്ത് എത്തിക്കുന്നത്. 128 ജിബി, 256 ജിബി എന്നീ രണ്ട് പതിപ്പിലാണ് ഇന്റേണല്‍ സ്റ്റോറേജ് ഉള്ളത്.

യൂണിവേഴ്‌സല്‍ ഫ്‌ലാഷ് സ്റ്റോറേജ് 3.0 ഉപയോഗിക്കുന്ന ആദ്യത്തെ മോഡല്‍ കൂടിയാണ് വണ്‍പ്ലസ് 7 പ്രോ. ഫോണിന്റെ ബാറ്ററി ശേഷി 4000 എംഎഎച്ചാണ്. ഫോണ്‍ ചൂടാകുന്നത് ഒഴിവാക്കന്‍ ലിക്വിഡ് കൂളിംഗ് സംവിധാനം വണ്‍ പ്ലസ് 7 പ്രോയില്‍ ഒരുക്കിയിട്ടുണ്ട്.

ആദ്യമായി ട്രിപ്പിള്‍ റെയര്‍ ക്യാമറ സംവിധാനം അവതരിപ്പിക്കുകയാണ് വണ്‍ പ്ലസ് 7 പ്രോയില്‍. 48 എംപി പ്രധാന ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് സോണിയുടെ ഐഎംഎക്‌സ് 586 പ്രോസസ്സറാണ്. 16 എംപിയാണ് മുന്‍ ക്യാമറ.നോച്ചില്ലാത്ത എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ അയതിനാല്‍ ഇത്തവണ സെല്‍ഫി ക്യാമറ പോപ്പ് അപ് മോഡിലാണ് വണ്‍ പ്ലസ് നല്‍കുന്നത്.

6ജിബി പതിപ്പിന് 48,999 രൂപയും 8 ജിബി പതിപ്പിന് 52,999 രൂപയും 12 ജിബി പതിപ്പിന് വില 57,999 രൂപയാണ് വില. നെബൂല ബ്ലൂ, മിറര്‍ ഗ്രേ, വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഇതില്‍ നെബൂല ബ്ലൂ 12 ജിബി പതിപ്പ് മെയ് 17 മുതല്‍ ആമസോണ്‍ സൈറ്റുവഴി വില്‍പ്പന നടത്തും. ഗ്രേ മോഡല്‍ മെയ് 28നും എത്തും.

Top