ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ സൈനിക പോസ്റ്റിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീണു സൈനികനെ കാണാതായി. കാശ്മീരിലെ കാര്‍ഗില്‍ സെക്ടറിലാണു മഞ്ഞിടിച്ചിലുണ്ടായത്. ശനിയാഴ്ച രാത്രി 10.45നാണു സംഭവം.
രണ്ടു സൈനികരായിരുന്നു ഔട്ട്‌പോസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ പിന്നീട് തെരച്ചിലില്‍ കണ്ടെത്തി. ഈ സൈനികന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭൂചലനത്തെ തുടര്‍ന്നാണ് മഞ്ഞിടിച്ചിലുണ്ടായതെന്നാണു സൂചന. 17,500 അടി ഉയരത്തിലാണ് ഈ സൈനിക പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. കാണാതായ സൈനികനു വേണ്ടി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ മാസം സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ മലയാളി ഉള്‍പ്പെടെ 10 സൈനികര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു.