മലപ്പുറം: മലപ്പുറം ജില്ലയില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് കളക്ടര്‍ അമിത് മീണ.
ജോലി തുടരുന്നതോടൊപ്പം ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അതു പരിഹരിക്കാനും നടപടിയുണ്ടാകുമെന്നും, പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് ഭൂമി ഏറ്റെടുക്കലിന്റെയും നിര്‍മാണത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നോട്ടീസ് നല്‍കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും കളക്ടര്‍ക്ക് പിന്തുണയും അറിയിച്ചിട്ടുണ്ട്.
പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
എന്നാല്‍, ജനങ്ങളുടെ ആശങ്ക പരിഹരിക്കുംവരെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് എംഎല്‍എമാരായ പി.ഉബൈദുല്ല, പി.കെ.ബഷീര്‍, എം.ഉമ്മര്‍, കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പറഞ്ഞു.
പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വില്ലേജ് ഓഫിസുകളില്ലാതിരിക്കെ നോട്ടീസ് നല്‍കുന്നത് അപ്രായോഗികമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.