ഹ്യുണ്ടായി ക്രെറ്റയുടെ പുതു തലമുറ മോഡലിന് ഒരു വയസ് പൂര്‍ത്തിയായിരിക്കുകയാണ്. തലമുറ മാറ്റത്തിന് വിധേയമായി കിടിലന്‍ ലുക്കിലും ന്യൂജനറേഷന്‍ ഫീച്ചറുകളിലുമെത്തിയ ക്രെറ്റയെ ഇരുകൈയും നീട്ടിയാണ് ഇന്ത്യയിലെ വാഹന പ്രേമികള്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഒരു വര്‍ഷം പിന്നിട്ടതോടെ 1.21 ലക്ഷം യൂണിറ്റ് ക്രെറ്റ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ അറിയിച്ചു.
2015-ലാണ് ഹ്യുണ്ടായി ക്രെറ്റ എന്ന മിഡ്-സൈസ് എസ്.യു.വി. ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. അവതരിപ്പിച്ച ആറ് വര്‍ഷത്തോട് അടുക്കുന്ന ഈ വാഹനത്തിന്റെ 5.8 ലക്ഷം യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ മാത്രം വിറ്റഴിച്ചിട്ടുണ്ടെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഇതിന് പുറമെ 2.16 ലക്ഷം യൂണിറ്റ് ഇന്ത്യയില്‍ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും ഹ്യുണ്ടായി വ്യക്തമാക്കി.
വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് സി പില്ലര്‍, ട്വിന്‍ ടിപ് എക്‌സ്‌ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്‌പോയിലര്‍, എന്നിവ ഡിസൈനിലെ പുതുമയാണ്. രണ്ട് ഡ്യുവല്‍ ടോണും എട്ട് മോണോ ടോണുമായി പത്ത് നിറങ്ങളിലും ക്രെറ്റ എത്തുന്നുണ്ട്.
ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.