ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഇമ്രാന്‍ താഹീറും ജെ.പി. ഡുമിനിയും. ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ അവസാന ലീഗ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 10 റണ്‍സ് വിജയം നേടിയതിനു ശേഷമാണ് ഇരുവരും ഏകദിനത്തോട് വിടപറഞ്ഞിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക നേരത്തെതന്നെ സെമി കാണാതെ പുറത്താവുകയും ചെയ്തിരുന്നു.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി താഹിര്‍ ദക്ഷിണാഫ്രിക്കയ്ക്കു മേല്‍ക്കൈ നല്‍കിയിരുന്നു.
നാല്‍പ്പതുകാരനായ ലെഗ്‌സ്പിന്നര്‍ താഹീര്‍ 107 മത്സരങ്ങളില്‍നിന്ന് 173 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 45/7 ആണ് താഹീറിന്റെ ഏകദിനത്തിലെ മികച്ച പ്രകടനം. ജെ.പി. ഡുമിനി ദക്ഷിണാഫ്രിക്കയ്ക്കായി 199 ഏകദിന മത്സരങ്ങളിലാണ് പാഡ് അണിഞ്ഞത്. 84.58 സ്‌ട്രൈക് റേറ്റില്‍ 5117 റണ്‍സ് നേടി. ദക്ഷിണാക്കന്‍ ഓള്‍റൗണ്ടറുടെ പേരില്‍ 69 ഏകദിന വിക്കറ്റുകളുമുണ്ട്. 4/16 ആണ് മികച്ച ബൗളിംഗ് പ്രകടനം.